കൊല്ലം ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയിലെ കോവിഡ് ക്ലസ്റ്റര്‍ സോണുകളില്‍ അതീവ ജാഗ്രത തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ജില്ലയില്‍ ഇപ്പോള്‍ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്‍മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്പന, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ക്ലസ്റ്ററുകള്‍. ക്ലസ്റ്റര്‍ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്.

പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ തിരിച്ച് ഇവര്‍ക്ക്  പ്രത്യേക പരിഗണന നല്‍കും. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ജയില്‍ വാസവുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സ്രവ പരിശോധനയ്ക്ക് മുന്‍ഗണനയുണ്ട്. ബോധവത്കരണ ഭാഗമായി മൈക്ക് പബ്ലിസിറ്റി, ലഘുലേഖ വിതരണം, പോസ്റ്റര്‍ പതിക്കല്‍, സാമൂഹിക മാധ്യമങ്ങള്‍, എഫ് എം റേഡിയോ എന്നിവ വഴിയുള്ള ബോധവത്കരണം എന്നിവ തുടരുന്നു. റിവേഴ്‌സ് ക്വാറന്റയിന്‍ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

65 വയസ് കഴിഞ്ഞവര്‍, 10 വയസിന് താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പൊതു ജനങ്ങളുമായി സമ്പര്‍ക്കം ഇല്ലാതെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന പ്രക്രിയയാണ് റിവേഴ്‌സ് ക്വാറന്റയിന്‍.

ക്ലസ്റ്റര്‍ സോണുകളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പോസിറ്റീവ് കേസുകള്‍ ബ്രായ്ക്കറ്റില്‍.
ചവറ പന്‍മന-550(10), ശാസ്താംകോട്ട-1930(56), ഇരവിപുരം-163(16), നെടുമ്പന- 93(12), കൊട്ടാരക്കര- 471(39), അഞ്ചല്‍- 853(17), ഏരൂര്‍ -178(25), ഇടമുളയ്ക്കല്‍- 82(9), തലച്ചിറ- 545(31), പൊഴിക്കര- 200(4), അഴീക്കല്‍(ആലപ്പാട്)-244(36), ഇളമാട്- 100(9), ചിതറ-94(10). സമ്പര്‍ക്കപട്ടിക തയ്യാറാക്കി പട്ടികയിലുള്ളവരെ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരുടെയും പരിശോധനകള്‍ തുടരുന്നതും ജാഗ്രത പുലര്‍ത്തുന്നതും ശാസ്താംകോട്ട പോലുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ കുറയ്ക്കാനായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...