പത്തനംതിട്ട : അലഞ്ഞുനടന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് രക്ഷകരായി പിങ്ക് പോലീസ്. ഇന്നലെ വൈകിട്ട് 5.30 ന് പത്തനംതിട്ട കൺട്രോൾ റൂമിന്റെ പട്രോളിംഗ് വാഹനത്തിൽ നിന്നും അറിയിച്ചതനുസരിച്ച് കുമ്പഴ കളീക്കൽപടിയിൽ കണ്ടെത്തിയ രത്നമ്മ എന്നയാളെയാണ് പിങ്ക് പോലീസ് മകൻ വിനോദിനെ ഏൽപ്പിച്ചത്.
പരസ്പരവിരുദ്ധമായി സംസാരിച്ച ഇവർക്ക് മാനസികബുദ്ധിമുട്ട് ഉള്ളതായി മനസ്സിലാക്കിയ പോലീസ് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയും ഫോട്ടോ എടുത്ത് വാർഡ് മെമ്പർമാർക്കും കൗൺസിലർമാർക്കും അയച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ മറ്റ് പലവിധ അന്വേഷണങ്ങൾ നടത്തിയതിനെതുടർന്ന് രത്നമ്മയുടെ നാല് മക്കളിൽ ഒരാളായ വിനോദിനെ കണ്ടെത്തി ഏൽപ്പിക്കുകയായിരുന്നു.
താഴെ വെട്ടിപ്രം പുതുപ്പറമ്പിൽ നിര്യാതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യയായ രത്നമ്മയ്ക്ക് നാലുമക്കളാണ് ഉള്ളത്. രണ്ട് പെണ്മക്കൾ കട്ടപ്പനയിലും വിനോദ്, മനോജ് എന്നിവർ താഴെ വെട്ടിപ്രത്തും താമസിക്കുന്നതായി പോലീസ് കണ്ടെത്തി. എ എസ് ഐ സ്മിത രാജി, എസ് സി പി ഓ ബീന ജി നായർ എന്നിവരടങ്ങിയ സംഘമാണ് വയോധികയെ മകന് ഏൽപ്പിച്ചുകൊടുത്തത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.