Saturday, July 5, 2025 8:53 am

ശുചിത്വ സന്ദേശവുമായി പിങ്ക് സ്ക്വാഡുകൾ വീടുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശുചിത്വ സന്ദേശവുമായി പിങ്ക് സ്ക്വാഡുകൾ വീടുകളിലേക്ക്. വരും ദിവസങ്ങളിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പത്തനംതിട്ട‌ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്സിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
അന്താരാഷ്‌ട്ര സീറോ വേസ്റ്റ് ദിനത്തിൽ സംസ്ഥാനം മാലിന്യ മുക്ത നവകേരളമായി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ മുക്ത പത്തനംതിട്ട‌യും സാധ്യമാക്കണമെന്നും അതിനായി വരും ആഴ്ച്ചകളിൽ കൂടുതൽ കൂട്ടായ ഇടപെടലുകൾ വേണമെന്നും ജില്ലാ കള്കടർ യോഗത്തോട് ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ നൈസാം എ.എസ് യോഗത്തിൽ പങ്കെടുത്തു. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കെഎസ്ഡബ്ല്യൂഎംപി, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളു‌ടെ ജില്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെ‌ടുത്തു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പിങ്ക് സ്ക്വാഡ് ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ പ്രാധ്യാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് പോക്കറ്റ് കാർഡുകൾ പിങ്ക് സ്ക്വാഡ് അംഗങ്ങൾ വിതരണം ചെയ്യും. പത്തനംതിട്ട ജില്ല ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോകോൾ പോക്കറ്റ് കാർഡുകൾ വിതരണത്തിന് എത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ എല്ലാ വാർഡുകളിലും അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ശുചിത്വ സന്ദേശവുമായി ഗൃഹ സന്ദർശനത്തിനിറങ്ങുന്നത്. സ്ക്വാഡിലെ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കും. ഇതോടൊപ്പം ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും ശുചിത്വ സഭകൾ സംഘടിപ്പിക്കും. ഇത്തരം സഭകളിൽ ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഭാഗവാക്കകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. ഇത്തരം ശുചിത്വ സഭകളിൽ മാലിന്യവും പാഴ്വസ്തുക്കളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ജനകീയ പ്രമേയങ്ങൾ അവതരിപ്പിക്കും. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിങ്ക് സ്ക്വാഡ് അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ആദരിക്കും.

മാർച്ച് 15 മുതൽ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്തിൽ വിപുലമായ മാസ് ക്ലീനിംഗ് ഡ്രൈവുകൾ സംഘ‌ടിപ്പിക്കും. മാർച്ച് 17 മുതൽ ജില്ലയിൽ ഉടനീളം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. മാർച്ച് 24 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ക്ലീനിംഗ് ഡ്രൈവും സെഗ്രിഗേഷൻ പ്രാക്ടീസും നടത്തും. ഇതോടൊപ്പം ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ശുചിത്വ സന്ദേശ പ്രവർത്തനങ്ങൾ നടത്താനും ജില്ല തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നൈറ്റ് വാക്ക് ഉൾപ്പെടെയുളള പ്രവർത്തനങ്ങളിലുടെ മാലിന്യ സംസ്കരണവുമായും ശുചിത്വവുമായും ബന്ധപ്പെട്ട സന്ദേശങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഉളള പരിപാടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ മിഷനും ചേർന്ന് നടത്തിവരുന്നത്. കൂടുതൽ വിവരങ്ങൾക്ക് അനൂപ് എസ്. (അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി)), ജില്ലാ ശുചിത്വ മിഷൻ, പത്തനംതിട്ട. മൊ. നമ്പർ: 9744324071.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....