റാന്നി : നടപ്പാതയില്‍ ഉരുളന്‍ പൈപ്പ് സ്ഥാപിച്ച് കെ.എസ്.ടി.പിയുടെ എളുപ്പ വിദ്യ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനും പഞ്ചായത്ത് ഓഫീസിനും മധ്യേ നിര്‍മ്മിച്ച നടപ്പാതയിലാണ് ഉരുളന്‍ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ടൈലു വിരിച്ച നടപ്പാതയിലൂടെ എത്തുന്ന സ്ത്രീകളും കുട്ടികളും ഇവിടെ എത്തുമ്പോള്‍ പൈപ്പില്‍ ചവിട്ടി നടക്കാന്‍ ഭയപ്പെടുകയാണ്. കൂടാതെ ശ്രദ്ധിച്ച് ചവിട്ടിയില്ലെങ്കില്‍ ഓടയില്‍ അകപ്പെട്ട് അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്. സമീപത്തെ കെട്ടിടങ്ങളുടെ ഇടയില്‍ നിന്നെത്തുന്ന ചെറിയ തോട് ഓടയുമായി ചേരുന്ന സ്ഥലമാണിത്. ഉരുളന്‍ പൈപ്പിന് മുകളില്‍ സുരക്ഷിതമായ രീതിയില്‍ പാത നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാണ്.
നടപ്പാതയില്‍ ഉരുളന്‍ പൈപ്പ് സ്ഥാപിച്ച് കെ.എസ്.ടി.പിയുടെ എളുപ്പ വിദ്യ
RECENT NEWS
Advertisment