നടപ്പാതയില്‍ ഉരുളന്‍ പൈപ്പ് സ്ഥാപിച്ച് കെ.എസ്.ടി.പിയുടെ എളുപ്പ വിദ്യ

For full experience, Download our mobile application:
Get it on Google Play

റാന്നി : നടപ്പാതയില്‍ ഉരുളന്‍ പൈപ്പ് സ്ഥാപിച്ച് കെ.എസ്.ടി.പിയുടെ എളുപ്പ വിദ്യ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനും പഞ്ചായത്ത് ഓഫീസിനും മധ്യേ നിര്‍മ്മിച്ച നടപ്പാതയിലാണ് ഉരുളന്‍ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ടൈലു വിരിച്ച നടപ്പാതയിലൂടെ എത്തുന്ന സ്ത്രീകളും കുട്ടികളും ഇവിടെ എത്തുമ്പോള്‍ പൈപ്പില്‍ ചവിട്ടി നടക്കാന്‍ ഭയപ്പെടുകയാണ്. കൂടാതെ ശ്രദ്ധിച്ച് ചവിട്ടിയില്ലെങ്കില്‍ ഓടയില്‍ അകപ്പെട്ട് അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്. സമീപത്തെ കെട്ടിടങ്ങളുടെ ഇടയില്‍ നിന്നെത്തുന്ന ചെറിയ തോട് ഓടയുമായി ചേരുന്ന സ്ഥലമാണിത്. ഉരുളന്‍ പൈപ്പിന് മുകളില്‍ സുരക്ഷിതമായ രീതിയില്‍ പാത നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...