‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ് റിയാസ് എംഎൽഎ. മുൻ റെയ്ഡുകളിൽ ഒന്നും കിട്ടിയില്ല. ഏത് അന്വേഷണവും നടത്തട്ടേ. ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല. ബപിജെപിയുടെ അപകടരമായ രാഷ്ട്രീയം എന്നും എതിർക്കും. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ടി.വീണയുടെ ലേക്കർ എന്ന സ്ഥാപനം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണെന്ന് റിയാസ് വിശദീകരിച്ചു. സുഹൃത്തുക്കളുമായി വർഷങ്ങാളായ ബന്ധം ആണ്. മാന്യമായി ബിസിനസ് ചെയ്യുന്നവർ ആണ് അവരെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമപരമായി ബിസിനസ് ചെയ്യുന്നവരാണ്.

ഒരു പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. എക്സാലോജിക് സേവനം നൽകിയാണ് അക്കൗണ്ട് വഴി പണം സ്വീകരിച്ചത്. താൻ നൽകിയ നോമിനേഷൻ പേപ്പറിൽ ലേക്കർ എന്ന സ്ഥാപനത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഭർത്താവ് എന്ന നിലയിൽ വീണയോട് പറയുന്നത് വെറുതെ ഇരിക്കരുത് ബിസിനസ് ചെയ്യണം എന്നാണെന്ന് അദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇഡിയെ പേടിച്ച് ബിജെപിയിലെത്തിയ കോണ്‍ഗ്രസുകാരെ പോലെയാകില്ല താന്‍. തല പോയാലും ബിജെപിക്കെതിരെ ഫൈറ്റ് ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയ നേതാവിൻ്റെ മകളും ഭാര്യയുമായത് കൊണ്ട് ഒരു വ്യക്തി ബിസിനസ് നടത്തരുതെന്ന് പറയുന്നത് ശരിയല്ല. അതേസമയം ലേക്കർ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് റിയാസ് ഉരുണ്ട് കളിച്ചു. സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്ഥാപനം തുടങ്ങാനും പൂട്ടാനും അവകാശം സ്ഥാപനം തുടങ്ങിയവർക്ക് ഉണ്ടെന്നായിരുന്നു മറുപടി. സ്ഥാപനം എവിടെ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...