Friday, May 16, 2025 1:15 pm

70കാരിയെ കടിച്ച് കുടഞ്ഞ് പിറ്റ്ബുൾ, ഗുരുതര പരിക്ക് ; അയൽവാസിക്കെതിരെ പരാതിയുമായി മകന്‍

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാർ: അയൽപക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 70കാരിയെ കടിച്ച് കുടഞ്ഞ് നായ. ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലായതിന് പിന്നാലെ പിറ്റ് ബുള്‍ ഇനത്തിലുള്ള നായയെ വളർത്തിയ ആൾക്കെതിരെ പോലീസിനെ സമീപിച്ച് മകന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അയൽ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 70 കാരിയെ നായ കടിച്ച് കീറിയത്. ഹരിദ്വാറിലെ ധന്ദേര സ്വദേശിനിക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 70കാരിയെ റിഷികേശിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. വയോധികയുടെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു 70 കാരിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

റൂർക്കി സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് 70കാരിയുടെ മകന്‍ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് ചില സംസ്ഥാനങ്ങളിൽ നിരോധിച്ചിരുന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദ്, കാണ്‍പൂർ, പഞ്ച്കുള എന്നിവിടങ്ങളിലായിരുന്നു പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ നായ ഇനങ്ങളെ നിരോധിച്ചത്. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും ഈ കോർപ്പറേഷനുകൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെ‌യ്‌ലിൻ ദാസിന് ജാമ്യമില്ല

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെ‌യ്‌ലിൻ...

ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് പി വി അൻവർ

0
തിരുവനന്തപുരം : ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് പി വി...

ബംഗളൂരുവിലും കർണാടകയിലും 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ലോകായുക്ത

0
ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ...

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും

0
അ​ടൂ​ർ : ജ​ന​റ​ൽ​ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്...