70കാരിയെ കടിച്ച് കുടഞ്ഞ് പിറ്റ്ബുൾ, ഗുരുതര പരിക്ക് ; അയൽവാസിക്കെതിരെ പരാതിയുമായി മകന്‍

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാർ: അയൽപക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 70കാരിയെ കടിച്ച് കുടഞ്ഞ് നായ. ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലായതിന് പിന്നാലെ പിറ്റ് ബുള്‍ ഇനത്തിലുള്ള നായയെ വളർത്തിയ ആൾക്കെതിരെ പോലീസിനെ സമീപിച്ച് മകന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അയൽ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 70 കാരിയെ നായ കടിച്ച് കീറിയത്. ഹരിദ്വാറിലെ ധന്ദേര സ്വദേശിനിക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 70കാരിയെ റിഷികേശിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. വയോധികയുടെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു 70 കാരിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

റൂർക്കി സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് 70കാരിയുടെ മകന്‍ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് ചില സംസ്ഥാനങ്ങളിൽ നിരോധിച്ചിരുന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദ്, കാണ്‍പൂർ, പഞ്ച്കുള എന്നിവിടങ്ങളിലായിരുന്നു പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ നായ ഇനങ്ങളെ നിരോധിച്ചത്. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും ഈ കോർപ്പറേഷനുകൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...