പത്തനംതിട്ട : കൊടുമൺ ജംഗ്ഷനിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന മെയിൻ റോഡില്‍ വാഴവിള പാലത്തിന്റെ സൈഡില്‍ വലിയ കുഴികൾ രൂപപ്പെടുകയും ഇതോടനുബന്ധിച്ച് പത്തനംതിട്ടയിലേക്കുള്ള ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. ദീർഘകാലമായി ഇടത്തിട്ട ഭാഗം മുതൽ പഴയ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികളാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ രണ്ട് അന്തർസംസ്ഥാന ലോറികൾ ഇവിടെ വന്ന് താഴുകയും രണ്ടുമൂന്നു ദിവസം അവിടെ കിടക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പിന്നീട് വേറൊരു ലോറിയിൽ ലോഡ് കയറ്റിവിട്ടശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അടുത്തിടെ ഒരു യുവതിക്കും കുഞ്ഞിനും ഇവിടെ രൂപപ്പെട്ട കുഴിയില്‍വീണ് പരിക്കേറ്റിരുന്നു. അതോടൊപ്പം തന്നെ അനേകം പേർ കുഴിയിൽ പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഈ റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര അപകടഭീതിയിലാണ്. എത്രയും വേഗം ഇ റോഡിന്റെ പണികൾ ആരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിട്ട് എംഎൽഎ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.