കൊടുമണ്‍ ഇടത്തിട്ട ഭാഗം മുതല്‍ പഴയ പോലീസ് സ്റ്റേഷന്‍ വരെ റോഡില്‍ കുഴികള്‍ രൂപാന്തരപ്പെട്ട് യാത്ര അപകടഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമൺ ജംഗ്ഷനിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന മെയിൻ റോഡില്‍ വാഴവിള പാലത്തിന്റെ സൈഡില്‍ വലിയ കുഴികൾ രൂപപ്പെടുകയും ഇതോടനുബന്ധിച്ച് പത്തനംതിട്ടയിലേക്കുള്ള ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. ദീർഘകാലമായി ഇടത്തിട്ട ഭാഗം മുതൽ പഴയ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികളാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ രണ്ട് അന്തർസംസ്ഥാന ലോറികൾ ഇവിടെ വന്ന് താഴുകയും രണ്ടുമൂന്നു ദിവസം അവിടെ കിടക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പിന്നീട് വേറൊരു ലോറിയിൽ ലോഡ് കയറ്റിവിട്ടശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

അടുത്തിടെ ഒരു യുവതിക്കും കുഞ്ഞിനും ഇവിടെ രൂപപ്പെട്ട കുഴിയില്‍വീണ് പരിക്കേറ്റിരുന്നു. അതോടൊപ്പം തന്നെ അനേകം പേർ  കുഴിയിൽ പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഈ റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര  അപകടഭീതിയിലാണ്. എത്രയും വേഗം ഇ റോഡിന്റെ പണികൾ ആരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിട്ട് എംഎൽഎ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എത്രയും വേഗം റോഡ്‌ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...