മലപ്പുറം: മാത്യു കുഴൽനാടനെതിരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്. മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിനാണ് തന്നെ ജയിലിൽ ഇട്ടത്. മാത്യു കുഴൽനാടൻ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് ഒരു മറുപടിയും ഇല്ല. വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താനൂർ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്ത കാര്യം എസ്‌പി മുതൽ സിഐ വരെ ഉള്ളവർക്ക് അറിയാമായിരുന്നു. ചേളാരിയിൽ നിന്നും അറസ്റ്റ് ചെയ്തയാളെ തേഞ്ഞിപ്പലം സ്റ്റേഷനിൽ കൊണ്ടുവരാതെ താനൂർ സ്റ്റേഷനിൽ കൊണ്ടുവരാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.