കണ്ണൂർ മോഡൽ അക്രമരാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാൻ സിപിഎം ശ്രമം : പി.കെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ഷമീർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പികെ ഫിറോസ്. ഭരണത്തിന്‍റെ തണലിൽ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയിൽ മാത്രം സി.പി.എം നടത്തുന്നത്. ‘കണ്ണൂർ മോഡൽ’ അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമം ഫിറോസ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫിറോസ് പറഞ്ഞു.

പാണ്ടിക്കാട് ഒറവമ്പുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്‌നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലയോ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ല- ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...