പത്തനംതിട്ടയിൽ രണ്ടില വാടുന്നു : പി.കെ ജേക്കബും നൂറ്റമ്പതോളം പ്രവർത്തകരും ജോസ് കെ. മാണിയോട് സലാം പറഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ 45 വർഷക്കാലമായി കേരള കോൺഗ്രസ് (എം) പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി പി.കെ. ജേക്കബ് പ്രവർത്തിക്കുകയായിരുന്നു. ഈ കാലയളവിൽ പത്തനംതിട്ട നഗരസഭയുടെ വൈസ് ചെയർമാൻ ആക്ടിംഗ് ചെയർമാൻ എന്നി ഉത്തരവാദിത്തപ്പെട്ട പദവികൾ പാർട്ടി നിർദ്ദേശപ്രകാരം ജനപ്രീതിയോടും ജനവിശ്വാസത്തോടും കൂടി പ്രവർത്തിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളും തന്നിഷ്ടപ്രകാരമുള്ള പ്രവർത്തന ശൈലിയും പാർട്ടിയുടെ ജനാധിപത്യ മര്യാദകളെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ്. മുതിർന്ന നേതാക്കളെയോ താഴെത്തട്ടിലുള്ള പ്രവർത്തകരെയോ പരിഗണിക്കാതെ തികച്ചും ഏകപക്ഷീയമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.

ജില്ലയിലെ നിലവിലുള്ള എല്ലാ ആഭ്യന്തര പ്രശ്നങ്ങൾക്കും പാർട്ടിയിലെ ഭിന്നതകൾക്കും പൂർണ്ണ ഉത്തരവാദി ജില്ലാ പ്രസിഡന്റ് മാത്രമാണെന്ന് പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും രാജിവെച്ചുകൊണ്ട് പി കെ പറഞ്ഞു. ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം. സുനിൽ വലഞ്ചൂഴി അടക്കം 150 ഓളം പ്രവർത്തകരും രാജിവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...