പാർട്ടിയിൽ ഐക്യം വേണമെന്ന ഉദ്ദേശത്തോടെയാണ് പ്രസംഗിച്ചതെന്നും പാർട്ടിയുടെ ഐക്യമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമെന്നും പി കെ ജയലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: പാർട്ടിയിൽ ഐക്യം വേണമെന്ന ഉദ്ദേശത്തോടെയാണ് പ്രസംഗിച്ചതെന്നും പാർട്ടിയുടെ ഐക്യമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമെന്നും പി കെ ജയലക്ഷ്മി. മാനന്തവാടിയിൽ ഉഷ വിജയനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി ഉണ്ട്. മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പികെ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ രണ്ടു തെരഞ്ഞെടുപ്പുകളിൽ ചതിച്ചു തോൽപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസത്തെ പാർട്ടി കൺവെൻഷനിൽ ജയലക്ഷ്മി പ്രസംഗിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.

മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി കെ ജയലക്ഷ്മിയുടെ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...