തിരുവനന്തപുരം : ബി.ജെ.പിയുടെ ദേശീയസമിതിയംഗമായ കാട്ടാക്കട മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ കൃഷ്ണദാസിന്റെ നാമനിര്‍ദേശ പത്രിക അപൂര്‍ണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതിന്റെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വരണാധികാരി കൃഷ്ണദാസിനെ അറിയിച്ചു. വിവരം കൈമാറാന്‍ ഞായറാഴ്ച വരെ കൃഷ്ണദാസിന് സമയം അനുവദിച്ചു. തലശേരിയില്‍ നിന്ന് കാട്ടാക്കടയിലേക്ക് കൃഷ്ണദാസ് പേര് മാറ്റിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് സമയം അനുവദിച്ചത്.
പി.കെ കൃഷ്ണദാസിന്റെ നാമനിര്‍ദേശ പത്രിക അപൂര്‍ണം ; വിവരം കൈമാറാന്‍ ഞായറാഴ്ച വരെ സമയം
RECENT NEWS
Advertisment