വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട ; രണ്ടു കോടിയുടെ എം.ഡി.എം.എ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ ബംഗളുരുവില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന പട്ടാമ്പി സ്വദേശി സുഹൈല്‍(25)നെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പാലക്കാട് ഹൈവേയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

സുഹൈല്‍ ഇതിനു മുമ്പും ഇത്തരത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന്, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ കടത്തിയതായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. എറണാകുളത്തെ നിശാപാര്‍ട്ടികളിലും, ഡി.ജെ പാര്‍ട്ടികളിലും വിതരണം നടത്തുന്നതിനാണ് ഈ മയക്കുമരുന്നു കടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഷാജി എസ്. രാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. രമേഷിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി സ്‌ക്വാഡും പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...

ധനനയ പ്രഖ്യാപനം നാളെ നടക്കാനിരിക്കെ ആർബിഐയുടെ അടിയന്തര നീക്കം ; വിപണിയിൽ ചർച്ചയായി കേന്ദ്ര...

0
മുംബൈ: വെള്ളിയാഴ്ച കേന്ദ്ര ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധനനയ (Monetary...