ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രചരണങ്ങൾ നടക്കുന്ന കാലത്ത് തവനൂരിലെ വിജയം മുസ്‍ലിം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവലാണ്. കോൺഗ്രസും ലീഗുമൊക്കെ കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കും. ഒരു കുഴപ്പവുമുണ്ടാകില്ല. ശുഭമുഹൂര്‍ത്തമാണ്. എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. ഇത് യുഡിഎഫിന്‍റെ ടീം വര്‍ക്കിന്‍റെ വിജയമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കാത്തിരുന്ന വിജയമാണ്. നൂറോളം സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഉപ മുഖ്യമന്ത്രി പദവും അഞ്ചാം മന്ത്രി സ്ഥാനവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വൻ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണെന്നും ജനങ്ങളുടെ വ്യക്തമായ സന്ദേശമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. പരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആകും. ഭരണ വിരുദ്ധത ഒരു കാരണമാണ്. പുതിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. അതിന് ജനത്തിൻ്റെ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...