Thursday, July 3, 2025 10:25 am

അഡ്വ എ എം അജി ഫൗണ്ടേഷൻ അവാർഡ് പി കെ മേദിനിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി പി ഐ ജില്ലാ കമ്മറ്റി അംഗവും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ സെക്രട്ടറിയും ആയിരുന്ന അഡ്വ എ എം അജിയുടെ സ്മരണക്കായി അഡ്വ എ എം അജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏഴാമത് അവാർഡിന് സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ ഗായികയുമായ പി കെ മേദിനിയെ തിരഞ്ഞെടുത്തു. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കലാ സാംസ്കാരിക പ്രവർത്തനം,ജീവകാരുണ്യ പ്രവർത്തനം,പരിസ്ഥിതി സംരക്ഷണം,നിയമ ബോധന പ്രവർത്തനം,ജൈവ കൃഷി പ്രോത്സാഹനം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകുന്ന ശ്രദ്ധേയ വ്യക്തികൾക്കാണ് എല്ലാ വർഷവും അവാർഡ് നൽകുന്നത്.

മുൻ വർഷങ്ങളിൽ പുനലൂർ സോമരാജൻ,ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ പോലീത്ത,ഡോ എം എസ് സുനിൽ,സംവിധായകൻ ഡോ ബിജു,പുസ്തക പ്രസാധകൻ ഡോ ഉൺമ മോഹൻ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ് ജി എന്നിവരെയാണ് അവാർഡിന് തിരഞ്ഞെടുത്തിരുന്നത്.അഡ്വ എ എം അജിയുടെ ഓർമ്മ ദിനമായ ഒക്ടോബർ 12 ന് രാവിലെ 11 മണിക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് ദാനം നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ പി ജയൻ,കൺവീനർ അഡ്വ എ ജയകുമാർ തുടങ്ങിയവർ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....