പാലക്കാട് : സിപിഎമ്മിനെ ചതിച്ച് പോയവരെ ദ്രോഹിക്കുമെന്ന് ഷൊർണ്ണൂർ എംഎൽഎ പി. കെ ശശി. പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വരുന്നവർക്ക് എല്ലാ സംരക്ഷണവും നൽകും. പാർട്ടിയെ ചതിച്ച് പോകുന്നവരെ ദ്രോഹിക്കും എന്നത് പാർട്ടി നയമാണ്. പാലക്കാട് കരിമ്പുഴയിൽ ലീഗ് വിട്ട് സിപിഎമ്മില്‍ ചേർന്നവർക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലാണ് പി. കെ ശശിയുടെ തുറന്ന് പറച്ചിൽ. ലോക്ഡൗൺ ലംഘിച്ചാണ് കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ പരിപാടി നടന്നത്.
സിപിഎമ്മിനെ ചതിച്ചാല്‍ ദ്രോഹിക്കുമെന്ന് പി.കെ ശശി എംഎല്‍എ
RECENT NEWS
Advertisment