രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗ്യനല്ലെന്നും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രാജിവെപ്പിക്കണമെന്നും പി കെ ശ്രീമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗ്യനല്ലെന്നും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രാജിവെപ്പിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഏറ്റവും അപമാനം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അപമാനഭാരം കാരണമാണ് പെണ്‍കുട്ടി പരാതി നല്‍കാത്തത്. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നു. ഏത് വിധേനയും പെണ്‍കുട്ടികളെ വലയിലാക്കുക. എന്നിട്ട് വലിച്ചെറിയുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

ഇത്ര അസഭ്യമായ കേസ് കേരളത്തില്‍ ഉണ്ടായിട്ട് എന്തുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരുവാക്കുപോലും പ്രതികരിക്കാത്ത എഐസിസി നേതൃത്വം ദയനീയ പരാജയമാണ്. പാലക്കാട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ പാര്‍ട്ടി വെറുതെ വിട്ടില്ലല്ലോയെന്നും മുന്‍ മന്ത്രിയായിരുന്ന പി കെ ശ്രീമതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കി. എല്ലാത്തിലും അത്തരത്തില്‍ നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പി കെ ശ്രീമതി അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...