തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നു മുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന. ഒന്നാംതീയതി ”ഡ്രൈഡേ” തുടരുന്നതു സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.
എല്ലാമാസവും ഒന്നിനു ബാറുകള്‍ അടച്ചിടുന്നതു വിനോദ സഞ്ചാരരംഗത്തു വന്‍തിരിച്ചടിയാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ വിവാദം ഭയന്ന് തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമില്ലെന്നു വിലയിരുത്തിയതോടെ ബാറുകള്‍ മൂന്നിനുതന്നെ തുറക്കുമെന്നാണു സൂചന. സംസ്ഥാനത്തെ സാമ്പത്തികനില പരുങ്ങലിലാണെന്നതും തീരുമാനത്തിനു പ്രേരണയായി.