സ്റ്റോക്ഹോം : സ്വീഡനില്‍ സ്കൈ ഡൈവര്‍മാരുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. തലസ്ഥാനമായ സ്റ്റോക്ഹോമില്‍നിന്ന് 160 കിലോമീറ്റര്‍ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തില്‍നിന്ന് പൊങ്ങുന്നതിനിടെ ദുരന്തത്തില്‍ പെടുകയായിരുന്നു. റണ്‍വേ പരിസരത്തുതന്നെ വിമാനം തകര്‍ന്നുവീണ് അഗ്നിവിഴുങ്ങി. എട്ട് സ്കൈ ഡൈവര്‍മാരും ഒരു പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. 2019ല്‍ സമാനമായി സ്കൈ ഡൈവര്‍മാരുമായി പോയ വിമാനം തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചിരുന്നു. സ്വീഡന് വടക്കുകിഴക്ക് ഉമിയ പട്ടണത്തിലായിരുന്നു സംഭവം.
സ്വീഡനില്‍ സ്കൈ ഡൈവര്‍മാരുമായി പോയ ചെറുവിമാനം തകര്‍ന്നുവീണു ; ഒന്‍പത് മരണം
RECENT NEWS
Advertisment