കഠ്മണ്ഡു : വിമാനയാത്രയിലെ സന്തോഷം പങ്കിടാന്‍ ലൈവിലെത്തി ലൈവ് തീരും മുന്‍പ് തീ ഗോളമായി മാറി. നേപ്പാളിൽ വിമാനം തകർന്നു വീഴുന്നതിന് മിനിറ്റുകൾ മുൻപ് യുപിയിലെ ഗാസിപുരിൽ നിന്നുള്ള സോനു ജയ്സ്വാൾ ഫെയ്സ്ബുക് ലൈവിൽ വന്നിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വിമാനം ഇടത്തോട്ട് വെട്ടിത്തിരിയുന്നതും തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തകർച്ചയ്ക്കു ശേഷം തീനാളങ്ങളുടെ ദൃശ്യങ്ങളും മൊബൈൽ ക്യാമറ പകർത്തി. അപകടത്തിൽപെട്ടവരിൽ സോനു ജയ്സ്വാൾ (35) ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ത്യക്കാർ. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.