വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയവര്‍ക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയവര്‍ക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെട്ട നാലംഗകുടുംബത്തെയാണ് മദ്യപസംഘം ആക്രമിച്ചത്. ആക്രമണം നടത്തുകയും വിനോദ സഞ്ചാരികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത 14 അംഗ സംഘത്തെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പെരുമ്പാവൂര്‍ പൊഞ്ഞാശേരി തപസ്യ വീട്ടില്‍ രാജിത്ത് രാജു, ഭാര്യ കവിത, 2 മക്കള്‍ എന്നിവര്‍ക്കാണു ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് രാജിത്തും കുടുംബവും അഞ്ചുരുളിയില്‍ എത്തിയപ്പോഴാണ് ആക്രമണം. വണ്ടന്മേട് മാലി സ്വദേശികളാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുരുളിയിലെ രണ്ട് വ്യാപാരികള്‍ക്കും കക്കാട്ടുകടയില്‍ പ്രതികളുടെ വാഹനം തടഞ്ഞപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ പ്രദേശവാസികളായ 3 പേര്‍ക്കും പരിക്കേറ്റു.

രാജിത്തും കുടുംബവും അഞ്ചുരുളിയില്‍ നിന്നു തിരികെ മടങ്ങാന്‍ തുടങ്ങുമ്പോള്‍ അക്രമിസംഘം കവിതയോട് അശ്ലീലഭാഷയില്‍ സംസാരിച്ചതു രാജിത്ത് ചോദ്യം ചെയ്തു. ഇതോടെ സംഘം രാജിത്തിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച കവിതയെയും ആക്രമിച്ചു. അക്രമികള്‍ 2 വാഹനങ്ങളിലായി പ്രദേശത്തു നിന്നു കടന്നുകളഞ്ഞെങ്കിലും കക്കാട്ടുകടയില്‍ നാട്ടുകാര്‍ സംഘടിച്ചു വാഹനം തടഞ്ഞു. സംഘര്‍ഷമുണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചില്‍ ; അനുമതി കഴിഞ്ഞിട്ടും അനധികൃതമായി മണ്ണെടുപ്പ് നടത്തിയതായി കണ്ടെത്തൽ.

0
മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ്...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...