മംഗളൂരു : കഴിഞ്ഞ നവംബറിൽ നടന്ന അക്ഷയ് കല്ലേഗയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ട നാലുപേരെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ബന്തൽ സ്വദേശി കിഷോർ കല്ലട്ക്ക (36), പുത്തൂർ സ്വദേശികളായ കെ. മനോജ് (23), സി. ആഷിക് (23) എന്നിവരെ തിരിച്ചറിഞ്ഞു. പ്രതികൾ അക്ഷയ് കല്ലേഗയുടെ കൊലപാതകിയുടെ സഹോദരൻ മനോജിനെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. പുത്തൂരിനുസമീപം ഒളിത്താവളത്തിൽനിന്ന് പ്രതികളെ പിടികൂടിയ പോലീസ് കാറും വെട്ടുകത്തിയും പിടിച്ചെടുത്തു.
മനോജിനെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ പിന്തുടരുകയും ആക്രമിക്കാൻ പദ്ധതിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്ഷയ് കല്ലേഗയെ കൊലപ്പെടുത്തിയ കേസിൽ മനോജിന്റെ ഇളയ സഹോദരൻ മനീഷ് അറസ്റ്റിലായിരുന്നു. മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ ടൗൺ പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.