Monday, April 21, 2025 10:16 am

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരത്തിന് പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പോഷ് ആക്ട് 2013
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി 2013 മുതല്‍ രാജ്യത്ത് നിലവിലുള്ള നിയമമാണ് പോഷ് ആക്ട്. ഈ നിയമപ്രകാരം പത്തോ അതിലധികമോ ആളുകള്‍ ജോലിചെയ്യുന്ന തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഏതൊരു തൊഴിലുടമയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനം രേഖാമൂലമുള്ള ഉത്തരവുപ്രകാരം ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്.

അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ചെറുസംരംഭകരുടെ തൊഴിലിടങ്ങള്‍ക്കുമായി ഓരോ ജില്ലയിലും ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ നിലവിലുണ്ട്. പത്തില്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി സമര്‍പ്പിക്കാം. ഇതുകൂടാതെ പരാതി തൊഴിലുടമയ്ക്കു തന്നെ എതിരെയാകുന്ന സാഹചര്യത്തിലും പരാതിക്കാരിക്ക് ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിയെ സമീപിക്കാം.

ഒരു സ്ത്രീക്ക് താല്പര്യമില്ലാത്ത എന്തുതരം ലൈംഗിക നീക്കങ്ങളും ഈ നിയമപ്രകാരം കുറ്റകരമാണ്. ഉദാഹരണത്തിന് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ചേര്‍ന്ന് നില്‍ക്കുക, സ്പര്‍ശിക്കുക, ലൈംഗിക ആവശ്യങ്ങള്‍ അഭ്യര്‍ത്ഥിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ കാണിക്കുക, അത്തരം ചിത്രങ്ങളോ, കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സോ കാണിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിന് പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്ന തൊഴിലുടമയില്‍ നിന്ന് 50000 രൂപ വരെയുള്ള പിഴ ഈടാക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരത്തിന് കാതോര്‍ത്ത് പദ്ധതി
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് http://kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ടതാണ് കാതോര്‍ത്ത് പദ്ധതി.

നിങ്ങള്‍ ചെയ്യേണ്ടത്
സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരംതിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയം തന്നെ ഓണ്‍ലൈനായി സേവനം എത്തിക്കുകയും ചെയ്യുന്നു. വീഡിയോ കണ്‍സള്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലെയുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വഴിയാണു സേവനം ലഭ്യമാക്കുക. രജിസ്‌ട്രേഷന്‍ സമയത്തുതന്നെ അപേക്ഷകര്‍ക്ക് എസ്എംഎസ്, ഇമെയില്‍ അറിയിപ്പുകള്‍ ലഭിക്കും. അപേക്ഷകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

സ്ത്രീകളുടെ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കാതോര്‍ത്ത് പദ്ധതിയിലൂടെ സാധിക്കുമെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും സേവനം നല്കുന്നതിനായി ജില്ലയില്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ്, അഭിഭാഷകര്‍ ഉള്‍പ്പെടെ 14 കണ്‍സള്‍ട്ടന്റുമാര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2966649, 8330862021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വനിതകളുടെ രക്ഷയ്ക്കായ് രക്ഷാദൂത്
ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാനുള്ള വനിതാശിശുവികസന വകുപ്പിന്റെ പദ്ധതിയാണ് രക്ഷാദൂത്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് രക്ഷാദൂത് പദ്ധതി നടപ്പിലാക്കുന്നത്. അതിക്രമങ്ങളില്‍പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്.

അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍/ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ പിന്‍കോഡ് സഹിതമൂള്ള സ്വന്തം മേല്‍വിലാസം എഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. വെള്ള പേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് ‘തപാല്‍’ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസം എഴുതിയ പേപ്പറുകള്‍ പോസ്റ്റ് മാസ്റ്റര്‍ /പോസ്റ്റ് മിസ്ട്രസ് സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഈ – മെയില്‍ വഴി അയച്ചു കൊടുക്കും. ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് ജില്ലകളിലെ വനിതാസംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്ന് രക്ഷപെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നത് കൊണ്ട് തന്നെ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മഹിള ശക്തികേന്ദ്രയുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 8330862021, 0468-2329053.

ശൈശവവിവാഹം തടയാന്‍ പൊന്‍വാക്ക്
ശൈശവവിവാഹം തടയാന്‍ വേണ്ടി വനിതാശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. ഈ പദ്ധതിപ്രകാരം ശൈശവവിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കൂട്ടി വിവരം അിറയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. അറിയിപ്പ് നല്കുന്ന വ്യക്തിയുടെ വിവരം രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0468-2966649.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ് ; പ്രതിഷേധവുമായി എസ്​എഫ്​ഐ

0
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഏപ്രിൽ...

രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്തെന്ന് പരാതി

0
തൃശൂർ : തൃശൂർ ചാലക്കുടിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്തെന്ന്...

കോ​ഴി​ക്കോ​ട് ജില്ലയിൽ ലഹരി വേട്ടയിൽ മൂന്നുമാസത്തിനിടെ കുടുങ്ങിയത് 1157 പേർ

0
കോ​ഴി​ക്കോ​ട് : ല​ഹ​രി​ക്ക​ട​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ പോ​ലീ​സ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ...

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

0
മസ്‌കത്ത് :  പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ...