Thursday, April 10, 2025 9:25 pm

പ്ലാന്റ് നേഴ്‌സറിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവം ; ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിലെ പ്ലാന്റ് നേഴ്‌സറിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവം ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കൊല്ലപ്പെട്ട യുവതിയുടെ ക‍ഴുത്തിലെ മാല നഷ്ടപ്പെട്ടു. എന്നാല്‍ മേശവലിപ്പിലും പേ‍ഴ്സിലും ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. മോഷണ ശ്രമത്തിനിടെയുളള കൊലപാതകമെന്ന നിഗമനം ആണ് ഇപ്പോള്‍ പോലീസിനുളളത്. ചെടി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്രിക പോലത്തെ കത്തി ഉപയോഗിച്ച്‌ തൊണ്ട കു‍ഴിയിലേറ്റ ആ‍ഴത്തിലുളള കുത്താണ് വിനീതയുടെ മരണകാരണം. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന മാല മൃതദേഹത്തില്‍ കാണുന്നില്ല. എന്നാല്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 50000 രൂപ അവിടെ തന്നെയുണ്ട്.

മോഷണം മാത്രമാണ് കൊലപാതകിയുടെ ഉദ്ദേശമെങ്കില്‍ മേശവലിപ്പിലെ പണം എന്ത് കൊണ്ട് എടുത്തില്ലെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്നുളള അവധി ദിവസം ആയതിനാല്‍ ആരും അസ്വഭാവികമായ ശബ്ദം ഒന്നും കേട്ടിട്ടില്ല. ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്ന കടയാണെന്ന് അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. ന‍ഴ്സറിയുടെ എതിര്‍വശത്ത് സിസിടിവി ഉണ്ടെങ്കിലും അത് ഓഫ് ആയിരുന്നു. സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇനി പോലീസിന്റെ പ്രതീക്ഷ.

ചെടിവാങ്ങാന്‍ എത്തിയവരുടെയും, മൃതദേഹം ആദ്യം കണ്ട ജീവനക്കാരിയുടെയും, കടയുടെ ഉടമസ്ഥന്റെയും മൊ‍ഴി പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി കൈക‍ഴുകാന്‍ സസ്യോദ്യാനത്തിലെ പൈപ്പ് ഉപയോഗിക്കാതെ സമീപത്തെ ചെടിചട്ടിയില്‍ നിന്നാണ് കൈക‍ഴുകിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉപേക്ഷിക്കാതെ കൊണ്ട് പോകുകയും ചെയ്തു. പ്രതിയുടെ രക്തമോ മുടിനാരി‍ഴയോ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോറന്‍സിക്ക് വിഭാഗങ്ങള്‍ കൊലപാതകം നടന്ന സ്ഥലവും പരിസരവും അരിച്ച്‌ പെറുക്കിയിട്ടുണ്ട്. കൊലപാതകം ചെറുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ സ്ഥലത്തുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വനീതയുടെ നഖത്തില്‍ നിന്ന് കൊലപാതകിയുടെ ഡിഎന്‍എ കിട്ടാതിരിക്കില്ലെന്നാണ് പോലീസിന്റെ പ്രതീക്ഷ.

വീനീതയുടെ ഫോണിലേക്ക് അവസാന സമയം വന്ന കോളുകള്‍ എല്ലാം പോലീസ് തിരിച്ച്‌ വിളിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ഇന്ന് മാത്രമേ ഡീറ്റെയില്‍ഡ് ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ലഭിക്കു. പ്രദേശത്തിന്റെ 250 മീറ്റര്‍ ചുറ്റളവിലെ എല്ലാം സി.സി.റ്റി.വി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുകയാണ്. പട്ടാപ്പകല്‍ നഗരത്തില്‍ നടന്ന കൊലപാതകം പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സജികുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരാതി നൽകാൻ കൂട്ടിനായി പോയ വീട്ടമ്മയുടെ കൈത്തലിയൊടിച്ച് ചെങ്ങന്നൂർ പോലീസ്

0
തിരുവൻവണ്ടൂർ: അയൽവാസിയായ സ്ത്രീയുടെ കുടുംബ വിഷയവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുവാൻ...

ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ പ്രധാന പ്രതിയെ ആലപ്പുഴയിൽ...

ദൈവം ഉണ്ടെങ്കിൽ അത് സി.പി.എം ആണെന്ന് എം.വി.ജയരാജൻ

0
കണ്ണൂർ: അന്നവും വസ്ത്രവും തരുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണ...

മകന്‍ കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ...

0
തിരുവനന്തപുരം: അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച കേസിൽ...