Friday, April 26, 2024 8:32 pm

ക​നാ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും നി​റ​ഞ്ഞ പോ​ളശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ക​നാ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും നി​റ​ഞ്ഞ പോ​ള ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. ഉ​ണ​ങ്ങി​യ കു​ള​വാ​ഴ​ത്ത​ണ്ടു​ക​ളു​ടെ (പോ​ള) ആ​ദ്യ ലോ​ഡ് മ​ധു​ര​യി​ലേ​ക്ക്‌ അ​യ​ച്ചു. മ​ധു​ര​യി​ലെ സ്ഥാ​പ​ന​വു​മാ​യി ചേ​ര്‍​ന്ന് കു​ള​വാ​ഴ​യി​ല്‍​നി​ന്ന് ബ​ദ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന സം​രം​ഭ​ത്തി​നാ​ണ്‌ ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ച​ത്‌. ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക്‌ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ സാ​​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ന​ഗ​ര​സ​ഭ പു​തി​യ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​ത്.

മ​ന്ന​ത്ത്, പ​വ​ര്‍​ഹൗ​സ്, ക​ള​പ്പു​ര, ആ​ശ്ര​മം വാ​ര്‍​ഡു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​വും ന​ല്‍​കി. ക​ഴി​ഞ്ഞ 13ന്​ ​പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​ന​വും ന​ട​ത്തി. ആ​റാ​ട്ടു​വ​ഴി പാ​ല​ത്തി​ന്‌ സ​മീ​പം എ.​എ​സ് ക​നാ​ലി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച കു​ള​വാ​ഴ​യു​ടെ വേ​ര് നീ​ക്കി ത​ണ്ടു​ക​ള്‍ ഉ​ണ​ക്കി. 60 ശ​ത​മാ​നം ഉ​ണ​ക്കെ​ത്തി​യ ത​ണ്ടാ​ണ് ബ​ദ​ല്‍ ഉ​ല്‍​പ​ന്ന നി​ര്‍​മി​തി​ക്കാ​യി കൈ​മാ​റി​യ​ത്. ശേ​ഷി​ക്കു​ന്ന വേ​ര് അ​ട​ക്കം ഭാ​ഗം ജൈ​വ​വ​ള​മാ​ക്കി കു​റ്റി​മു​ല്ല, പ​ച്ച​ക്ക​റി​കൃ​ഷി​ക​ള്‍​ക്ക്‌ ഉ​പ​യോ​ഗി​ക്കും. ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന പോ​ള​ത്ത​ണ്ട് ക​യ​റ്റി​യ​യ​ച്ച്‌ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും സം​സ്ക​രി​ക്കാ​വു​ന്ന നി​ത്യോ​പ​യോ​ഗ ​​​​​പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും നി​ര്‍​മി​ക്കും. തോ​ടി​ന് സ​മീ​പ വാ​ര്‍​ഡു​ക​ളി​ലെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ല്‍​കി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ള വാ​രു​ന്ന​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ഉ​ണ​ക്കി​യെ​ടു​ത്ത പോ​ള​ത്ത​ണ്ടി​ന്റെ ആ​ദ്യ ലോ​ഡ് ക​യ​റ്റി​അ​യ​ച്ചു. ​

ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫ്ലാ​ഗ്​ ഓ​ഫ്​ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​സ്​​ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബീ​ന​ര​മേ​ശ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ബി.അ​ജേ​ഷ്, ഹെ​ല​ന്‍ ഫെ​ര്‍ണാ​ണ്ട​സ്, ഹ​രി​ത കേ​ര​ള​മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ്, ഹെ​ല്‍ത്ത് ഓ​ഫി​സ​ര്‍ കെ.​പി വ​ര്‍​ഗീ​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ക്സ്​​റ്റ​സ്, സു​മേ​ഷ് പ​വി​ത്ര​ന്‍, പോ​ള വാ​ര​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിംഗ് ബൂത്ത് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

0
പത്തനംതിട്ട : പോളിംഗ് ദിനത്തില്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍...

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം ; പത്തനംതിട്ടയിൽ മാത്രം 7 പരാതി – വിവിധ...

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന്...

തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു ; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

0
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌...

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട്...

0
തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി...