പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി തിരുവനന്തപുരത്ത് ബൂത്ത്‌ 90 ൽ ജഗതി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അനിൽ കെ ആന്റണി വീട്ടിൽ വിശ്രമിച്ച ശേഷം വോട്ടെടുപ്പ് ദിനത്തിൽ രാവിലെ 7 മണിക്ക് ജഗതി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭ ഇൻചാർജും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കരമന ജയൻ, സ്ഥാനാർഥി ഇൻചാർജ് റോയ് മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് സ്റ്റേഷന് വെളിയിൽ ബൂത്തിൽ ഇരിക്കുന്ന ബിജെപി പ്രവർത്തകരുമായും സൗഹൃദം പങ്കിട്ടാണ് അനിൽ കെ ആന്റണി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേക്ക് യാത്ര തിരിച്ചത്. അടൂർ മണ്ഡലത്തിലെ ഏനാത്ത് നിന്നും പോളിംഗ് സ്റ്റേഷൻ സന്ദർശനം ആരംഭിച്ച എൻ ഡി എ സ്ഥാനാർഥി അടൂർ, പന്തളം, പത്തനംതിട്ട, കോന്നി, ചിറ്റാർ, ആറന്മുള, അയിരൂർ, റാന്നി, തിരുവല്ല, മല്ലപ്പള്ളി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിലെ സന്ദർശനത്തിനു ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച പൂഞ്ഞാറിൽ പി സി ജോർജിന്റെ വസതിയിൽ എത്തിച്ചേർന്ന അനിൽ കെ ആന്റണി പിസി ജോർജുമായും ഷോൺ ജോർജുമായും സൗഹൃദം പങ്കിട്ടു ലഘുഭക്ഷണം കഴിക്കുകയും ചെയ്തു പര്യടനം അവസാനിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...