വീട്ടിലെ കൊതുകുശല്യം കുറയ്ക്കാൻ ഈ ചെടികൾ വളർത്താം

For full experience, Download our mobile application:
Get it on Google Play

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ മോസ്കിറ്റോ വേപ്പറൈസർ ആണ്. ഇതെല്ലാം ഉപയോ​ഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എല്ലാ നിവാരണ നടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.

കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില ചെടികൾ വീട്ടിൽ വളർത്താവുന്നതാണ്. ഏതൊക്കെയാണെന്ന് നോക്കാം.
വേപ്പ് ; ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള ‘വേപ്പ്’‌ ശക്തമായൊരു കൊതുക്‌ നാശിനിയാണ്‌. വേപ്പ്‌ അടങ്ങിയിട്ടുള്ള നിരവധി കൊതുക്‌ നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്‌. കൊതുകുകളെ അകറ്റാന്‍ വേപ്പ്‌ വെറുതെ മുറ്റത്ത്‌ വളര്‍ത്തിയാല്‍ മതിയാകും.
ഇഞ്ചിപ്പുല്ല് ; കൊതുകിനെ അകറ്റാന്‍ ‘ഇഞ്ചിപ്പുല്ല്’‌ വളരെ ഫലപ്രദമാണ്‌. ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന സുഗന്ധദ്രവ്യം വിവിധ ഔഷധ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കാറുണ്ട്‌. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല്‌ നല്ലതാണ്‌.
ചെണ്ടുമല്ലി ; ഇതിന്റെ മണം പല ജീവികള്‍ക്കും ഇഷ്ടമല്ല‌. പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി വളർത്തുന്നത് പുഴുക്കൾ, ചെറുപ്രാണികൾ എന്നിവ അകറ്റാന്‍ സഹായിക്കും. മഞ്ഞ തൊട്ട്‌ കടും ഓറഞ്ച്‌, ചുവപ്പ്‌ വരെയുള്ള വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഇവയിലുണ്ടാകും.
തുളസി ; കൊതുകുകളെ അകറ്റുന്ന മറ്റൊരു ചെടിയാണ് ‘തുളസി’‌. ഇലകള്‍ ചതയ്‌ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ്‌ തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന്‌ തുളസി മുറ്റത്ത്‌ നടുന്ന‌താണ്‌ കൂടുതൽ നല്ലത്. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തുമായി തളിക്കുന്നത് കൊതുക് വരാതിരിക്കാൻ സഹായിക്കും.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പെരുകുന്നത്. വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന പൂച്ചട്ടികളോ പാത്രങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക. ചെടികൾ അമിതമായി നനയ്ക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറും. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. മിതമായ മുറി സുഗന്ധങ്ങൾ ഉപയോഗിക്കുക. പൂന്തോട്ടമുണ്ടെങ്കിൽ പതിവായി അറ്റകുറ്റപ്പണികൾ നടത്തുക. കൊതുകുകളെ അകറ്റാൻ അവശിഷ്ടങ്ങളും ഇലകളും നീക്കം ചെയ്യുക. കൊതുകു കെണികൾ, വാതിലുകളിലും ജനലുകളിലും ലാവെൻഡർ, തുടങ്ങിയവയും കൊതുകുകളെഅകറ്റാനുള്ള വഴികളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...