Saturday, May 10, 2025 4:34 pm

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത് : പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒമാനൊരുങ്ങുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുകയെന്നും 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു.

പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രാബല്യത്തില്‍ വരുന്ന തീയതിയും വിഭാഗങ്ങളും

1. 2024 ജൂലൈ 1. ഫാര്‍മസി, ആശുപത്രി. ക്ലിനിക്ക്.

2. 2025 ജനുവരി 1. ഫാബ്രിക് സ്റ്റോര്‍, ടെക്സ്‌റ്റൈല്‍സ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈല്‍ ഷോപ്പ്, സര്‍വീസ് സെന്റര്‍, വാച്ച് സര്‍വീസ്, ഹൗസ്ഹോള്‍ഡ് കടകള്‍.

3. 2025 ജൂലൈ 1. ഭക്ഷണ ശാലകള്‍, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്സ് വില്‍പന കടകള്‍, കാന്‍ഡി ഫാക്ടറി, സ്റ്റോര്‍.

4. 2026 ജനുവരി 1. ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മുശ്കാക് വില്‍പന, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന-സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പന-സര്‍വീസിങ്, കാര്‍ പമ്പ് വില്‍പന-സര്‍വീസിങ്, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍.

5. 2026 ജൂലൈ 1. ബ്ലാങ്കറ്റ് സ്റ്റോര്‍, സ്വര്‍ണം-വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്റര്‍, കാര്‍ ഏജന്‍സികള്‍.

6. 2027 ജനുവരി 1. ഇലക്ട്രോണിക്സ് സ്റ്റോര്‍, സാനിറ്ററി ആന്‍ഡ് ഇലക്ട്രിക്കല്‍ മെറ്റീരിയല്‍സ്, മത്സ്യ വില്‍പന, വാഹന റിപ്പയര്‍ സ്ഥാപനം, മത്സ്യ ബന്ധന ബോട്ട് റിപ്പയര്‍ വര്‍ക്ക്ഷോപ്പ്, വാഹന ഓയില്‍, ടയര്‍ എന്നിവയുടെ വില്‍പനയും മാറ്റിനല്‍കലും, സ്റ്റേഷനറി, ഓഫിസ് സപ്പൈസ് വില്‍പന സ്റ്റോറുകള്‍, പ്രിന്റിങ് പ്രസ്.

7. 2027 ജൂലൈ 1. പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്ന മറ്റു മുഴുവന്‍ മേഖലകളും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....

കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

0
കോന്നി : കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 20 ദിവസംകൊണ്ട്...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

0
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13...

സെന്റ് തോമസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്

0
കോഴഞ്ചേരി: സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്....