അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്ലാസ്‌റ്റിക് ബെയ്‌ലിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 19 ലക്ഷത്തില്‍പ്പരം രൂപ ചെലവിലായിരുന്നു നിര്‍മ്മാണം. വിവിധ പഞ്ചായത്തുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യം ബെയ്ല്‍ചെയ്‌ത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പിന്നീട് ഇവ പൊടിച്ച് അസംസ്‌കൃതവസ്‌തു ചേര്‍ത്ത് റോഡ് നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി വിനിയോഗിക്കും.
എച്ച് സലാം എംഎല്‍എ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി അഞ്‌ജു, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശന്‍, പി ജി സൈറസ്, എസ് ഹാരിസ്, കെ കവിത, എ എസ് സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ബി വിദ്യാനന്ദന്‍, ജോയിന്റ് ബിഡിഒ എ ഗോപന്‍ എന്നിവര്‍ പങ്കെടുത്തു. ബിഡിഒ എം മഞ്‌ജു സ്വാഗതം പറഞ്ഞു.