ഭീമമായ തുക ടോള്‍ ; നാളെ മുതല്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് സ്വകാര്യബസ്സുകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ടോള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തത് കൊണ്ടാണ് ബസ്സുടമകള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇവിടെ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടു ചര്‍ച്ചകള്‍ക്കൊടുവില്‍ അത് അഞ്ചാം തീയതിയിലേക്കു നീട്ടുകയായിരുന്നു. ഇന്നലെ രാവിലെ കൃത്യം 10 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചു. ഇതോടെ ടോള്‍ പ്ലാസയിലെ ട്രാക്കുകളില്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടു പ്രതിഷേധിച്ചിരുന്നു. വന്‍ തുക ടോള്‍ നല്‍കാന്‍ സാധിക്കില്ലെന്നു ബസ് ജീവനക്കാര്‍ നിലപാടെടുത്തതോടെ പോലീസ് ഇടപെടുകയായിരുന്നു.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിലവിലുള്ള നിരക്കനുസരിച്ച്‌ ഒരു ബസിന് (രണ്ട് ആക്‌സില്‍) ഒരു തവണ കടന്നുപോകാന്‍ 315 രൂപയാണു ടോള്‍ നല്‍കേണ്ടത്. 24 മണിക്കൂറിനുള്ളില്‍ തിരികെ സര്‍വീസ് നടത്തുകയാണെങ്കില്‍ 475 രൂപ നല്‍കിയാല്‍ മതിയാകും. ഇനി ഒരു മാസത്തേക്കുള്ള പാസ് എടുക്കുകയാണെങ്കില്‍ നല്‍കേണ്ടത് 10,540 രൂപയും. നിലവിലെ സാഹചര്യത്തില്‍ ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് ബസ്സുടമകള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...