തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി വസ്തുക്കൾ ഉപയോഗിക്കുന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണത്തിനായി ബോർഡ്, ബാനർ, ഹോർഡിങ് തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം.
പരിസ്ഥിതിസൗഹൃദവും മണ്ണിൽ അലിയുന്നതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ മാത്രമാണ് അനുവദനീയമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ നിശ്ചയിച്ച് വോട്ടെടുപ്പിന് ആവശ്യമെങ്കിൽ വീഡിയോഗ്രഫി ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദേശത്തിൽ പറഞ്ഞു.