മൂന്നാറിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്തത് ആനവണ്ടി വന്നത് ടൂറിസ്റ്റ് ബസ് ; പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളിയോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസില്‍ മൂന്നാറിന് ‘ഉല്ലാസയാത്ര’ പോകാന്‍ ആശിച്ചെത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഏര്‍പ്പെടുത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാര്‍ ഇടഞ്ഞു. അധികൃതരുമായി തര്‍ക്കമായി. സ്വകാര്യ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോകാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ സഹായം ആവശ്യമില്ലെന്നും കെ.എസ്.ആര്‍.ടി.സി. ബസ് തന്നെ വേണമെന്നും യാത്രക്കാര്‍ ഉറച്ച നിലപാടെടുത്തു. സംസ്ഥാന വ്യാപകമായി ഇപ്പോള്‍ ഉല്ലാസയാത്രയ്ക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഏര്‍പ്പാടുക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതരും പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി എന്ന് ആരോപണം.

ഇതോടെ തര്‍ക്കം രൂക്ഷമായി. പോലീസെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് തന്നെ ഉല്ലാസയാത്രയ്ക്കായി അനുവദിച്ച്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. രാവിലെ 10-ന് പുറപ്പെടേണ്ടിയിരുന്ന വിനോദയാത്രാ സംഘം 11-ഓടെയാണ് പുറപ്പെട്ടത്. മലപ്പുറം ഡിപ്പോ തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസിലുള്ള മൂന്നാര്‍ ഉല്ലാസയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതല്‍ ബുക്കിങ് ലഭിച്ചതോടെ ഉല്ലാസയാത്ര സര്‍വീസുകളുടെ എണ്ണവും കൂട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച് 1 ബി വിസ പുതിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും ; വിസ...

0
വാഷിങ്ടൺ : അമേരിക്കയിൽ എച്ച് 1-ബി, എൽ 1 വിസാ പുതുക്കലുമായി...

കോഴിക്കോട് ഗർഭിണിയുടെ മരണം : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ...

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...