തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി. ഈ മാസം 10 ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മാറ്റിവെയ്ക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ മൂലം ബോര്‍ഡ് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. വിഎച്ച്എസ്സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.