വര്‍ക്കല : വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തീവണ്ടിയിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് ഉത്രാടത്തില്‍ രവിയുടെയും മായയുടെയും മകന്‍ യദു എന്നുവിളിക്കുന്ന യാദവ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഗേറ്റിനു സമീപത്താണ് അപകടം . ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്‌പ്രസ് ഇടിച്ചായിരുന്നു അപകടം. വര്‍ക്കല ഗവ. മോഡല്‍ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. വര്‍ക്കല പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തീവണ്ടിയിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment