തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചു. ജൂലൈ 11 മുതല്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ നല്‍കാം. അതാത് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രവേശത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഏകജാലക സംവിധാനത്തിലുള്ള ആദ്യ ട്രയല്‍ അലോട്ട്‌മെന്റ് 21നാണ്. 27 ന് ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിലുള്ള പ്രധാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിക്കും. ഉപരി പഠനത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താകുറിപ്പിലറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം
RECENT NEWS
Advertisment