തൃശൂര്‍ : പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷ സമര്‍പ്പണം ഒന്നാം ഘട്ടം അവസാനിച്ചപ്പോള്‍ ജില്ലയില്‍ 41429 പേര്‍ അപേക്ഷ നല്‍കി. രണ്ടാം ഘട്ടം അപേക്ഷാ സമര്‍പ്പണം മുഖ്യ അലോട്ട്‌മെന്റിന് ശേഷം ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് 6 വരെ തുടരും. എസ് എസ് എല്‍ സി-35669, സി ബി എസ് ഇ- 4313, ഐ സി എസ് ഇ- 389, മറ്റുള്ളവ-1058 എന്നിങ്ങനെയാണ് അപേക്ഷകരുടെ കണക്ക്. ഇതില്‍ 19613 പേര്‍ സ്വന്തം നിലയിലും 2468 പേര്‍ സ്‌കൂള്‍ ഹെല്പ് ഡെസ്‌ക് വഴിയും, 19348 പേര്‍ മറ്റ് ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴിയുമാണ് അപേക്ഷ സമര്‍പ്പിച്ചത്. 433 സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചതില്‍ 422 എണ്ണമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അപേക്ഷാ സമര്‍പ്പണം ആദ്യഘട്ടം അവസാനിച്ചുവെങ്കിലും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ്‌വേര്‍ഡ് സൃഷ്ടിക്കാന്‍ സെപ്തംബര്‍ നാലിന് 5 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ തെറ്റായി നല്‍കിയവരും നല്‍കിയ നമ്പര്‍ മാറിയവരും സെപ്തംബര്‍ നാലിന് മുമ്പ് എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍, ശരിയായ മൊബൈല്‍ നമ്പര്‍, ആധാര്‍ കോപ്പി, എന്നിവ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണെന്ന് ജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം കരീം അറിയിച്ചു. അപേക്ഷ പരിശോധന, ട്രയല്‍ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷന്‍ മാറ്റല്‍, അലോട്ട് സ്ലിപ്പ് എടുക്കല്‍, രേഖകള്‍ അഡ്മിഷന്‍ കിട്ടിയ സ്‌കൂളിലേക്ക് അയയ്ക്കല്‍, ഫീസ് അടക്കല്‍ എന്നിവയ്ക്ക് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ അത്യാവശ്യമാണ്.