Thursday, March 27, 2025 5:42 am

പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആഗസ്റ്റ് 20 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആഗസ്റ്റ് 20 വരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് പ്രകാരം പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ കുട്ടികളും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ഉണ്ടാക്കണം. ഓട്ടോമാറ്റിക് ഒടിപിക്കായി കുട്ടികള്‍ കാത്തു നില്‍ക്കേണ്ടതില്ല. പകരം ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ ജനറേറ്റ് ഒടിപി എന്ന് കൊടുത്ത് കിട്ടുന്ന ഒടിപി ആദ്യം നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരും. ഇത് സബ്മിറ്റ് ചെയ്ത് പുതിയ പാസ്‌വേഡ് ഉണ്ടാക്കണം. അപ്ഡേറ്റ് ചെയ്യുമ്പോള്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേഷന്‍ പൂര്‍ത്തീകരിക്കും. ഈ പാസ്‌വേഡും യൂസര്‍നെയിമായി അപേക്ഷാനമ്പറും ഉപയോഗിച്ച്‌ ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് വഴി ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

ക്യാന്‍ഡിഡേറ്റ് ലോഗിനിലെ ഏഴ് ലിങ്കുകളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ധാരണയുണ്ടാവണം. അപ്ലൈ ഓണ്‍ലൈന്‍ എസ് ഡബ്ല്യു എസ് (Apply Online SWS) എന്ന ലിങ്കില്‍ അവസാനഘട്ട ഉറപ്പ് വരുത്തിയവര്‍ക്ക് മാത്രമാണ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ഉണ്ടാക്കാന്‍ കഴിയൂ. നേരത്തേ അന്തിമമായി സമര്‍പ്പിച്ച അപേക്ഷാ വിവരങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ഈ ലോഗിനിലൂടെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഒരിക്കല്‍ മാത്രമേ എഡിറ്റിംഗ് സാധ്യമാകൂ. തിരുത്തലുകള്‍ വരുത്തിയാല്‍ വീണ്ടും അന്തിമ കണ്‍ഫര്‍മേഷന്‍ നടത്താന്‍ മറക്കരുത്. ഇതിനായി കുട്ടികള്‍ അതത് സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി ജില്ല അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം.കരീം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം

0
മാനന്തവാടി : മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ...

35 ഗ്രാം എംഡി.എംഎയുമായി യുവാവ് പിടിയില്‍

0
കല്‍പ്പറ്റ : 35 ഗ്രാം എംഡി.എംഎയുമായി യുവാവ് പോലീസിന്‍റെ പിടിയില്‍. മുട്ടില്‍...

കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

0
കോഴിക്കോട് : താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്‍റെ കുടുംബം ഇന്ന്...

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

0
കായംകുളം : കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ...