തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തില്‍ സ്കൂള്‍ കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനുശേഷമുള്ള വേക്കന്‍സി മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷകള്‍ പുതുക്കാനും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാനും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 29ന് വൈകീട്ട് അഞ്ച് വരെ അവസരം ലഭിക്കുകയും ചെയ്യും.
അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാന്‍ഡിഡേറ്റ് ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷനുകളും നല്കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. നിലവില്‍ ഒഴിവില്ലാത്ത സ്കൂള്‍ കോമ്പിനേഷന്‍ വേണമെങ്കിലും ഓപ്ഷനുകളായി നല്‍കാം. ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ വെബ്സൈറ്റിലെ ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ രൂപവത്കരിച്ച് APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം.