പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റിന് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുക. ജൂൺ 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കുവാൻ സാധിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫസ്റ്റ് അലോട്ട്മെന്റ് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന പ്രിന്റുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം എത്തേണ്ടതാണ്.

ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, മറ്റു ഓപ്ഷനുകൾ ആവശ്യമായ വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും നിർദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. 3,02,353 സീറ്റുകളിലേക്കാണ് മെറിറ്റ് പ്രവേശനം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റും നാളെ നടക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...