കൊല്ലം : പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അലിമുക്ക് ലേമു വിലാസത്തില്‍ സാബു – ഷിജി ദമ്പതികളുടെ മകള്‍ സാനിയയാണ് മരിച്ചത്. വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് സംഭവം. കടയില്‍ പോയി മടങ്ങി വന്ന മാതാവ് മകള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് ബഹളം വച്ചതോടെ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
RECENT NEWS
Advertisment