തിരുവനന്തപുരം : സംസ്ഥാനത്ത് 79 അധിക പ്ലസ് വൺ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. നേരത്ത 71 ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സയൻസിൽ 20 ബാച്ച് അധികം അനുവദിച്ചു. സ്കൂളുകളുടെ പട്ടിക ഉടൻ ഇറക്കും. പ്ലസ് വൺ / വോക്കഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തെ ഇമ്പ്രൂവ്മെന്റ് വേണ്ട എന്നായിരുന്നു സർക്കാർ നിലപാട്. കോവിഡ് പശ്ചാത്തലത്തിൽ നിരവധി കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എന്ന പരാതി ഉയർന്നിരുന്നു. ഇമ്പ്രൂവ്മെന്റ് പരീക്ഷ വിവരങ്ങൾ ഉടൻ ഹയർ സെക്കന്ററി വകുപ്പ് നൽകും.
പ്ലസ് വൺ സീറ്റ് ക്ഷാമം ; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി
RECENT NEWS
Advertisment