പക്ഷിപ്പനി : ആലപ്പുഴയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പക്ഷിപ്പനി കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു തുടങ്ങിയത്. നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനോടകം ചത്തത്.

വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗമാണ് താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. പത്തംഗ ടീമിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...