Saturday, March 22, 2025 10:39 am

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോപു നെയ്യാറിനെ വീടിന് മുന്നിൽ വെച്ചാണ് അറസ്റ്റ് ചെയ്തതത്. അതേസമയം, മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി നാളെ കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്എഫ്ഐ. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പുതിയ വാദം പൊളിയുകയാണ്. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്ഐ പോലും അംഗീകരിക്കുന്നില്ല. മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി സമരം കുടുപ്പിക്കുകയാണ് എസ്എഫ്ഐ. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്ന് എംഎസ്എഫ് അറിയിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും സമരത്തിനിറങ്ങിയതോടെയാണ് വിദ്യാഭ്യസമന്ത്രി ചർച്ചക്ക് വിളിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്‍

0
ദില്ലി : ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ...

നാഗ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേരെകൂടി കസ്റ്റഡിയിലെടുത്തു ; അറസ്റ്റിലായവരുടെ എണ്ണം 105 ആയി

0
നാഗ്പൂർ: നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർ കൂടി...

നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ എ കെ ബാലൻ

0
തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ സിപിഐഎം...

26 ലക്ഷം കുട്ടികൾക്ക് നാല് കിലോ വീതം അരി വിതരണം ചെയ്യും : മന്ത്രി...

0
തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം...