Wednesday, May 14, 2025 9:40 pm

പ്ലസ്​ വണ്‍ പ്രവേശനത്തിലെ സംവരണക്കുരുക്ക് അ​ഴി​ക്കാ​ന്‍ ​; ഫയല്‍ മുഖ്യമന്ത്രിക്ക്​ വിട്ടു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ സം​വ​ര​ണ​ക്കു​രു​ക്ക്​ അ​ഴി​ക്കാ​ന്‍ ഫ​യ​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ വി​ട്ടു. പ്ര​ശ്​​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പിന്‍റെ ഉ​പ​ദേ​ശം തേ​ടാ​നും മ​ന്ത്രി വി. ശി​വ​ന്‍​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് പ​ത്ത്​ ശ​ത​മാ​നം​ മു​ന്നാ​ക്ക സം​വ​ര​ണം (ഇ.​ഡ​ബ്ല്യു.​​എ​സ്) ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മൊ​ത്തം സം​വ​ര​ണം 58 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി മൊ​ത്തം സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​വ​ര​ണ​കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ സ​ര്‍​ക്കാ​റി​ലേ​ക്ക്​ ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചാ​ല്‍ തൊ​ട്ടു​പി​ന്നാ​ലെ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ലം ജൂ​ലൈ 14ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കി​യ​തോ​ടെ പ്രോ​സ്​​പെ​ക്​​ട​സി​ന്​ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തി​നു​ശേ​ഷ​മേ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കൂ. സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​ഫ​ലം കൂ​ടി വ​രു​ന്ന​തോ​ടെ ആ​ഗ​സ്​​റ്റ്​ ആ​ദ്യ​ത്തി​ല്‍ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി വി. ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, സി.​ബി.​എ​സ്.​ഇ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടും പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് എഐസിസിയുടെ താക്കീത്

0
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന്...

രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌

0
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌. മുതിർന്ന...

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...