തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 26, 27 തീയതികളിൽ പ്രവേശനം നേടാവുന്നതാണ്. ഇത്തവണ മെറിറ്റ് ക്വാട്ടയിൽ 19,545 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് 26-ന് രാവിലെ 10 മണി മുതൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിലെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണി വരെയാണ് പ്രവേശനത്തിന് ഹാജരാകാനുള്ള സമയം. അലോട്ട്മെന്റ് വിവരങ്ങൾ http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ എസ്ഡബ്ല്യുഎസിലെ സെക്കൻഡ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിലൂടെ ലഭിക്കുന്നതാണ്.
ഒറിജിനൽ സർട്ടിഫിക്കറ്റുമായാണ് വിദ്യാർത്ഥികൾ ഹാജരാകേണ്ടത്. ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ, സ്ഥിരപ്രവേശനമോ നേടാം. അതേസമയം, താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-