കടുത്തുരുത്തി: വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചു കിടന്ന പ്ലസ് ടു വിദ്യാർഥിനി അർധരാത്രിയിൽ പുഴയിൽ ചാടി ജീവനൊടുക്കി. കുട്ടി പാലത്തിൽ നിന്നും ചാടുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ കൺമുന്നിൽ കെട്ടിക്കാട്ടുമുക്ക് കുഴിയംതടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജിൻസി (17) ആണ് മരിച്ചത്.ഇന്നലെ അർധരാത്രി 12.30നായിരുന്നു സംഭവം. തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു.
ബാഗ് പായ്ക്ക് ചെയ്തു വെച്ച ശേഷം വീട്ടുകാർക്കൊപ്പം ആഹാരം കഴിച്ച് ഉറങ്ങാൻപോയതാണ് കുട്ടി. പിന്നീട് ആരും കാണാതെ വീടിനു പുറത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് ചാടുന്നത് ഓട്ടോറിക്ഷാ ഡ്രൈവർ
കണ്ടിരുന്നു. ഇയാൾ കടുത്തുരുത്തി അഗ്നിരക്ഷാ സേനയെ
വിവരം അറിയിച്ചു. ഇവർ എത്തി നടത്തിയ തിരച്ചിലിൽ പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടത്.മാതാവ് മോളി. ജിൻസ്, ജിനു എന്നിവർ സഹോദരങ്ങളാണ്.