Tuesday, May 21, 2024 3:22 pm

പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കുളള ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാജ്യമൊട്ടാകെ നടന്ന ചടങ്ങിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ആനുകൂല്യ വിതരണവും ഇതോടൊപ്പം നടന്നു. ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തിയ മൂന്ന് കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട പാസ് ബുക്ക്, ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ്, സ്നേഹപത്ര സര്‍ട്ടിഫിക്കറ്റ്, പ്രധാന മന്ത്രിയുടെ കത്ത് എന്നിവ കൈമാറി.

കുട്ടികള്‍ക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നിശ്ചിത ധനസഹായ തുകയായ പത്ത് ലക്ഷം രൂപ കൈമാറുന്നത്. ഇതില്‍ 18 വയസ് പൂര്‍ത്തിയായ ഒരു കുട്ടിക്ക് 10 ലക്ഷം രൂപയും ഒന്‍പത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മറ്റ് രണ്ട് കുട്ടികള്‍ക്ക് പ്രായത്തിന് ആനുപാതികമായ നിര്‍ദിഷ്ട തുകയും ലഭിച്ചു. ഈ കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 10 ലക്ഷം രൂപ പൂര്‍ണമായും ലഭിക്കും. കളക്ടറേറ്റില്‍ നടന്ന ആനുകൂല്യ വിതരണ ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളികളില്ലാത്ത നാടായി കേരളം മാറുന്ന സാഹചര്യമാണ് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത് ; കെ സുധാകരന്‍

0
തിരുവനന്തപുരം : ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ്...

വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; പ്രതികൾ റിമാൻഡിൽ

0
കോഴിക്കോട് : വിവാഹം നടക്കുന്ന വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചോദ്യം ചെയ്ത...

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം ; ഓരോ ലക്ഷം രൂപ പിഴ

0
ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി...

പെരുനാട് പെരുന്തേനരുവി റോഡിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടുവള്ളികൾ

0
റാന്നി : വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടുവള്ളികൾ പിന്നാലെ മരച്ചില്ലയും വൈദ്യുതി...